Creation Science Information & Links!
ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം
The Apostles' Creed - in Malayalam (മലയാളം)


സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.
ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്ന്,
പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിന്മേൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്,
പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്ത്
സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി സർവ്വശക്തനായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു.
അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.
പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.
വിശുദ്ധവും സാർവ്വത്രികവുമായ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,
പാപങ്ങളുടെ മോചനത്തിലും,
ശരീരത്തിന്റെ ഉയർപ്പിലും,
നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.
ആമ്മേൻ.


ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം
http://www.creationism.org/malayalam/saApostlesCreed_ml.htm

All Languages:  http://www.creationism.org/english/ApostlesCreed_Intl.htm



Symbolum Apostolorum (Apostolicum)
  • 
Το Σύμβολο της Πίστεως
  • 
Basic Christian Theology (The Creed)

Main:  Malayalam
www.creationism.org